News One Thrissur
Updates

അന്തിക്കാട് പടിയത്ത് കടന്നൽ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. 

അന്തിക്കാട്: പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

കുടുംബം പടിയം ചുരുക്കോട് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസം. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ആദ്യം അന്തിക്കാട് ഗവ. ആശുപത്രിയിലും പിന്നീട് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

Related posts

വി.എസ്. സുനിൽകുമാറിന് തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചെത്തു തൊഴിലാളികളുടെ വക.

Sudheer K

വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ശ്രീരാമൻ ചിറപാടശേഖരത്തിൽ വിത്ത് ഇറക്കി. 

Sudheer K

തളിക്കുളത്ത് സ്പെഷൽ ഗ്രാമസഭ 

Sudheer K

Leave a Comment

error: Content is protected !!