അരിമ്പൂർ: സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടു നിന്ന അഷ്ടബന്ധ നവീകരണ സഹസ്ര കലശ ചടങ്ങുകൾക്ക് സമാപനം കുറിച്ച് പുനപ്രതിഷ്ഠ നടത്തി. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചടങ്ങുകൾ നടക്കുന്നത്. തന്ത്രി പഴങ്ങാം പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 15 ഓളം പരികർ മ്മികളുമാണ് ചടങ്ങിന് നേതൃത്വം നൽകി. കലശാഭിഷേകത്തിന് ശേഷം ഭക്തർക്ക് ദർശനം ഒരുക്കി എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട് എന്നിവ നടന്നു പ്രസിഡൻ്റ് കെ.എൻ. ഭാസ്കരൻ, സെക്രട്ടറി കെ.വി. ഷാജു എന്നിവർ നേതൃത്വം നൽകി.
previous post