തൃപ്രയാർ: ഏപ്രിൽ 1 മുതൽ മെയ് 15വരെ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അവധികാല വോളിബോൾ പരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ജേഴ്സിയും ടിഎസ്ജിഎ ചെയർമാൻ ടി എൻ പ്രതാപൻ എംപി വിതരണം ചെയ്തു. സൗജന്യമായി നടത്തിയ ക്യാമ്പിൽ 57 ആൺകുട്ടികളും 24 പെൺകുട്ടികളും പങ്കെടുത്തു. പി.സി. രവി മുഖ്യ പരിശീലകനായിരുന്നു. വൈസ് ചെയർമാൻ പി.കെ. സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ജി അജിത് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ടി. യു സുഭാഷ് ചന്ദ്രൻ, ടി.എം. നൗഷാദ്, ടി. ആർ. ദില്ലി രത്നം, എം.സി. സക്കീർ ഹുസൈൻ, സി.കെ. പാറൻ കുട്ടി, എൻ. ആർ. സുഭാഷ്, എ.എസ്. രാജേഷ്, വോളിബോൾ താരം ഷിറാസ് അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
previous post