കൊടുങ്ങല്ലൂർ: ലോകമലേശ്വരത്ത് കനത്ത കാറ്റിലും മഴയിലും ബയോ ഫ്ലോക്ക് മത്സ്യ കൃഷി ഫാം നശിച്ചു. സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.പി പ്രഭേഷിൻ്റെ ഉടമസ്ഥതയിൽ വയലാറിൽ പുഴയോരത്ത് പ്രവർത്തിക്കുന്ന ഫാമാണ് നശിച്ചത്.bഫാമിലെ മേൽക്കൂര ഉൾപ്പടെ കനത്ത കാറ്റിൽ തകർന്ന നിലയിലാണ്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഫാമുടമ പറഞ്ഞു.