തൃപ്രയാർ: നാട്ടിക കോട്ടൺ മിൽസ് പൂർവ്വ തൊഴിലാളി സംഗമം നടന്നു. നാട്ടിക ശ്രീ നാരായണ ഹാളിൽ ചേർന്ന സംഗമം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.വി. വിമൽകുമാർ, കൺവീനർ ടി.കെ. ദേവദാസ്,വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, എം.ബി മോഹനൻ, ടി.സി. ഉണ്ണികൃഷ്ണൻ, എൻ.കെ രഘുനാഥൻ എന്നിവർ സംസാരിച്ചു.
യൂണിയൻ നേതാക്കളായ സി.കെ.ജി വൈദ്യർ, സി.ഒ. പൗലോസ്, കെ.വി. പീതാംബരൻ, കെ.എ. ആനന്ദൻ,50 ഓളം തൊഴിലാളികൾ എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 150 ഓളം പൂർവ്വ തൊഴിലാളികൾ ചടങ്ങിൽ സംബന്ധിച്ചു.