തൃശൂർ: കൊടകര സെൻ്ററിനു സമീപം കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടി കൂടി. 2 യുവാക്കളെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം.ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡ്, ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.ഒഡീഷയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. പാലക്കാട് സ്വദേശി 22കാരൻ ശ്രീജിത്ത് , പെരുമ്പാവൂർ സ്വദേശി 29 കാരൻ അജി എന്നിവരാണ് പിടിയിലായത്.