News One Thrissur
Updates

ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ സര്‍ക്കാര്‍ പണം അനുവദിച്ചു: വിതരണം അടുത്ത ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ സര്‍ക്കാര്‍ പണം അനുവദിച്ചു. അടുത്ത ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 900 കോടി രൂപായാണ് ധനവകുപ്പ് അനുവദിച്ചത്. നിലവില്‍ അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ട്. വിഷുവിന് തൊട്ടുമുമ്പാണ് ഇതിനുമുമ്പ് ക്ഷേമ പെന്‍ഷന്‍ ലഭിച്ചത്.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ അഞ്ച് മാസം കുടിശിക നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Related posts

അരുന്ധതി അന്തരിച്ചു

Sudheer K

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

Sudheer K

തൃത്തല്ലൂർ സെൻ്ററിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!