അരിമ്പൂർ: മാസ് ക്ലീനിംഗ് ക്യാമ്പയിനിൻ്റെ ഭാഗമായി എസ്എഫ്ഐ അരിമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തങ്ങാടിയിലെ ഗവ: ജിയുപി സ്കൂളിൻ്റെ ശുചിമുറി ഉൾപ്പടെ സ്കൂൾ കോംപൗണ്ടും മറ്റും ശുചീകരിച്ചു. കയ്യുറകളുൾപ്പടെ ശുചീകരണ സാമഗ്രികളുമായെത്തിയ പ്രവർത്തകർ മൂത്രപുരകളും ശുചിമുറികളുമാണ് ആദ്യം അണുനശീകരണ ലായിനി ഉപയോഗിച്ച് ശുചീകരണം നടത്തിയത്.
അരിമ്പൂർ പഞ്ചായത്ത് വൈ:പ്രസിഡൻറ് സി ജി സജീഷ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ലോക്കൽ സെക്രട്ടറി കെ. അനന്തകൃഷ്ണൻ അധ്യക്ഷനായി. സിപിഐഎം അരിമ്പൂർ ലോക്കൽ കമ്മിറ്റിയംഗം കെ. രാഗേഷ്, എസ്എഫ്ഐ നേതാക്കളായ അഞ്ജലി റോബൻ, പി.എസ്. അസ്സൽ, മാധവ് കൃഷ്ണ, എന്നിവർ നേതൃത്വം നൽകി.