News One Thrissur
Updates

കൊടുങ്ങല്ലൂർ വാഹനാപകടം: മരിച്ചത് റിട്ട. എസ്.ഐ.

കൊടുങ്ങല്ലൂർ: സ്വകാര്യ ബസിടിച്ച് മരിച്ച സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞു. റിട്ടയേർഡ് എസ്.ഐ കൊടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്നും 2018 ൽ റിട്ടയേർഡ് ചെയ്ത എസ്ഐ ആണ് ശ്രീകുമാർ.

ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു. അപകടം.
കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന നാലുമാക്കൽ ബസാണ് അപകടത്തിനിടയാക്കിയത്.
വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന ബസ്സിടിക്കുകയായിരുന്നു.
ഇയാളുടെ തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി.
സംഭവസ്ഥലത്ത് വെച്ചു തന്നെ ശ്രീകുമാർ മരണമടഞ്ഞു.
ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചു.

Related posts

വാടാനപ്പള്ളി ജനസേവന കേന്ദ്രം ജീവനക്കാരി പ്രിയ അന്തരിച്ചു. 

Sudheer K

ദേശീയ പാതയിൽ രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചുക്കു കാപ്പിയുമായി ആക്ട്സും ജനമൈത്രി പോലീസും

Sudheer K

തങ്കപ്പൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!