പടിയൂർ: പടിയൂർ പഞ്ചായത്തിൽ ശക്തമായ മഴയെ തുടർന്ന് വീടിൻറെ മുകൾവശം പൂർണമായും തകർന്നു. പഞ്ചായത്ത് പത്താം വാർഡിൽ കാര്യങ്ങാട്ട് തോടിനു സമീപം താമസിക്കുന്ന വാക്കാട്ട് ശിവരാമന്റെ ഓടിട്ട വീടിന്റെ മുകൾഭാഗമാണ് വെള്ളിയാഴ്ച രാത്രി മുഴുവനായി തകർന്നത്. ശിവരാമന്റെ ഭാര്യ കാഴ്ചയില്ലാത്ത ശാരദയും രണ്ട് പെൺമക്കളും അവരുടെ കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു. മേൽക്കൂര വീഴുന്നതിന് അല്പസമയം മുൻപ് ശബ്ദം കേട്ടതിനെത്തുടർന്ന് തൊട്ടടുത്ത് മകൾക്കായി അധ്യാപകസംഘടന നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ശാരദയെയുംകൊണ്ട് എല്ലാവരും മാറിയതിനാൽ വലിയ അപകടം ഒഴിവായി. മേൽക്കൂര വീണ് വീട്ടുസാധനങ്ങളെല്ലാം നശിച്ചു.
previous post