വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. സ്കൂൾ മതിൽ തകർത്ത് റോഡിനു എതിർവശത്തെ ഇലക്ട്രികമ്പികൾക്ക് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആളപായമില്ല. പഴഞ്ഞി കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംഭവ സമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.