ഇരിങ്ങാലക്കുട: നഗരസഭ കൗൺസിലർ ബൈജു കുറ്റിക്കാടന്റെ സഹോദരൻ ഷൈജു (43) വാഹനാപകടത്തിൽ മരിച്ചു. മാപ്രാണം കുറ്റിക്കാടൻ വീട്ടിൽ പരേതനായ അന്തോണിയുടെ മകനാണ്. ഞായറാഴ്ച രാത്രി 11 മണിയോടെ മാപ്രാണം ജംഗ്ഷന് സമീപം നിർത്തിയിട്ടിയിരുന്ന ടോറസിനു പിന്നിൽ ഷൈജുവും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടവക ദിനാചരണത്തിന്റെ ഭാഗമായി മാപ്രാണം പള്ളിയിലെ പരിപാടികൾ കഴിഞ്ഞ് ഭാര്യയെയും ഒരു കുട്ടിയെയും സ്കൂട്ടറിൽ വീട്ടിലാക്കിയതിന് ശേഷം മറ്റു രണ്ട് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകൻ എഡ്വിൻ ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ. അമ്മ: റോസിലി. ഭാര്യ : ആൻസി. മക്കൾ : എവ്ലിൻ ആന്റണി, എഡ്വിൻ ആന്റണി, ഇവാൻ ആന്റണി.