News One Thrissur
Updates

തൃശൂർ നഗരത്തിൽ മൊ​ബൈ​ല്‍ ഫോൺ ക​ട​യി​ൽ യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം : കൗ​ണ്ട​ര്‍ ത​ല്ലി​പ്പൊ​ളി​ച്ചു, ക​ത്തി​കൊണ്ട് കു​ത്താ​നും ശ്ര​മം  

തൃശൂർ: ശ​ക്ത​ന്‍ ബ​സ് സ്റ്റാ​ന്‍ഡി​ലെ മൊ​ബൈ​ല്‍ ഫോൺ ക​ട​യി​ൽ യു​വാ​ക്ക​ളു​ടെ അ​തി​ക്ര​മം. ജീ​വ​ന​ക്കാ​ര​നെ ക​ത്തി​യു​പ​യോ​ഗി​ച്ചe കു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ കൗ​ണ്ട​റി​ന്റെ ഗ്ലാ​സും ത​ല്ലി​പ്പൊ​ട്ടി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ ന്യൂ ​മൊ​ബൈ​ല്‍ വേ​ള്‍ഡ് എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചാ​ര്‍ജ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ജീ​വ​ന​ക്കാ​ര​ന്‍ ഇ​വ​രു​ടെ ഫോ​ണ്‍ ചാ​ര്‍ജ് ചെ​യ്യാ​ന്‍ വെ​ച്ചു. 15 മി​നു​ട്ടി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ യു​വാ​ക്ക​ള്‍ ഫോ​ണ്‍ മ​ട​ക്കി ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റൊ​രു ഫോ​ണി​ന്റെ ഡി​സ്‌​പ്ലേ ഗ്ലാ​സ് ഒ​ട്ടി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ അ​ല്‍പ​സ​മ​യം കാ​ത്തി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​കോ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ഉ​ട​മ​യാ​യ അ​നു​രാ​ഗ് പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്ന് അ​സ​ഭ്യ​വ​ര്‍ഷം ന​ട​ത്തി​യ യു​വാ​ക്ക​ള്‍ കൗ​ണ്ട​റി​ന്റെ ഗ്ലാ​സ് ത​ല്ലി​പ്പൊ​ളി​ച്ചു. തു​ട​ര്‍ന്ന് കൗ​ണ്ട​റി​നു​ള്ളി​ല്‍ ക​ട​ന്ന് ജീ​വ​ന​ക്കാ​ര​നെ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്താ​നും ശ്ര​മി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പൊ​ലീ​സ് എ​ത്തു​ന്ന​തി​നു മു​മ്പ് യു​വാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടെ​ന്നും ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്നതായും ഉ​ട​മ പ​റ​ഞ്ഞു. ഏ​ക​ദേ​ശം ആ​റാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

Sudheer K

അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാ സൗകര്യം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലര മണിക്കൂർ പുഴയിൽ കിടന്ന് പ്രതിഷേധിച്ചു.

Sudheer K

പ്രകാശൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!