തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് സുഖപ്രസവം. തിരുനാവായ സ്വദേശി മൺട്രോ വീട്ടിൽ ലിജീഷ് ഭാര്യ സെറീന (37) യാണ് ബസ്സിൽ പ്രസവിച്ചത്.
തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വച്ച് പ്രസവ വേദന അനുഭവപ്പെട്ടു. അതേതുടർന്ന് ബസ് അമല ഹോസ്പിറ്റലിലേക്ക് തിരിക്കുകയായിരുന്നു. ഹോസ്റ്റലിൽ എത്തുമ്പോഴേക്കും 80 ശതമാനത്തോളം ഡെലിവറി ആയിരുന്നു. അമല ഹോസ്പിറ്റലിലെ ഡോക്ടറും നേഴ്സും ബസിൽ വച്ച് തന്നെ പ്രസവം എടുത്തു . അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പെൺകുഞ്ഞാണ്.