കൊടുങ്ങല്ലൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത് കോളേജിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൻ്റെ ചുറ്റുമതിലാണ് ഇന്ന് വൈകീട്ട് തകർന്നു വീണത്. കോളേജിൻ്റെ വടക്ക് ഭാഗത്ത് ശ്രീനാരായാണപുരം റോഡിനോട് ചേർന്നുള്ള 150 മീറ്ററോളം ഭാഗമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.