തൃശൂർ: ബി.പി കൂട്ടുന്നതിനുള്ള മരുന്നിന്റെ അനധികൃത വിൽപ്പന: 210 ടെർമിവ് എ ഇൻജംക്ഷൻ ആംപ്യൂൾ പിടിച്ചെടുത്തു. പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തിയതായി കണ്ടെത്തി. ശാരീരിക ക്ഷമത കൂട്ടുന്നതിനെന്ന പേരിലാണ് അനധികൃത വിൽപ്പന നടത്തിയിരുന്നത് . പിടികൂടിയത് മെഫൻ ഡ്രാമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ. ഡോക്ടറുടെ കുറിപ്പടിയോടെ മെഡിക്കൽ ഷോപ്പിൽ മാത്രം വിൽക്കേണ്ട മരുന്നുകൾ ആണ് പിടികൂടിയത്. മുൻപ് ഈ സ്ഥാപനം പാഴ്സൽ വഴി കഞ്ചാവ് കടത്തിയതിന് പിടിച്ചിരുന്നു.