News One Thrissur
Thrissur

മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വാടാനപ്പള്ളി: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു. 55 വയസ് പ്രായം തോന്നിക്കും. വെള്ള കളർ ചെക്ക് ഷർട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ശരീരം വെള്ളനിറമാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ, O487 2607540, 9497980564 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വാടാനപ്പള്ളി എസ്.ഐ. അറിയിച്ചു.

Related posts

അന്തിക്കാട് ഉമ്മൻ ചാണ്ടി അനുസ്മരണവും അരിവിതരണവും

Sudheer K

ജോർജ്ജ് അന്തരിച്ചു.

Sudheer K

കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!