കയ്പമംഗലം: മൂന്ന് മാസം മുമ്പ് എടത്തിരുത്തിയിലും, പെരിഞ്ഞനത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാളെകൂടി കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം ആല സ്വദേശി നെല്ലിപ്പറമ്പത്ത് പിടയിലായത്. ബൈജുവാണ് എടത്തിരുത്തി കുമ്പളപറമ്പിലുള്ള ആനാപ്പുഴ പ്രസാദ്, പെരിഞ്ഞനം ചക്കരപ്പാടം കാട്ടുപറമ്പിൽ സെയ്ഫുദ്ധീൻ, എടത്തിരുത്തി എലുവത്തിങ്കൽ ദേവസി എന്നിവരുടെ വീടുകളിലാണ് മോഷമുണ്ടായത്. ഈ കേസിൽ രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ എൻ. പ്രദീപ്, ബിജു, ഹരിഹരൻ, സീനിയർ സി.പി.ഒ സുനിൽകുമാർ, സി.പി.ഒ ധനേഷ് എിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.