തൃശ്ശൂർ: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
വില്ല വനിതാ റസ്റ്റോറന്റ് ഈസ്റ്റ് ഫോർട്ട്, അറേബ്യൻ ലോഞ്ച് കിഴക്കുംപാട്ടുകര, ഗ്രിൽ എൻ ചിൽ ഈസ്റ്റ് ഫോർട്ട്, ബിസ്മി കോഫി ഷോപ്പ് കൂട്ടുപാത ദേശമംഗലം, ഫ്രൈഡ് ചിക്കൻ-ചിക്ക്ബി വാഴക്കോട് മുള്ളൂർക്കര പഞ്ചായത്ത്, അടുക്കള റസ്റ്റോറന്റ് കുട്ടനല്ലൂർ എൻഎച്ച് 544, സതേൺ പവിളിയൻ റെസ്റ്റോറന്റ് നടത്തറ എൻഎച്ച് 544 എന്നീ സ്ഥാപനങ്ങളാണ് ന്യൂനതകൾ പരിഹരിക്കുന്നത് വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം…നൽകിയത്. കൂടാതെ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും 25 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നാല് സ്ക്വാഡുകളിലായി 22 പരിശോധനകളാണ് നടത്തിയത്.