അന്തിക്കാട്: അന്തിക്കാട് സാമൂഹീകാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ സംഭാവന ചെയ്യുന്നു മൾട്ടിപാരമോണിറ്റർ ൻ്റെയും ഡിഫിബ്രിലേറ്റർ വിതരണോദ്ഘടനം നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. അന്തിക്കാട് ആശുപ്രതി സുപ്രണ്ട് ഡോ സുജ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ്.ഡി.ദാസ്, ശിൽപ്പ ട്രീസ, സെബാസ്റ്റ്യൻ, അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, വാർഡ് മെമ്പർമാരായ സരിത സുരേഷ്, അനിത ശശി, ഹെഡ് നഴ്സ് സോഫി ജോൺ എന്നിവർ പങ്കെടുത്തു.