അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽ നിന്നും കനോലിക്കനാലിലേക്ക് ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഊരകം വല്ലച്ചിറ സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച വൈകീട്ട് പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സമയം പുഴയിൽ മത്സ്യ ബന്ധനം നടത്തിയ തൊഴിലാളികൾ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും സ്ഥലത്ത് എത്തി. യുവതിയെ പിന്നീട് പോലീസ് രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.