തളിക്കുളം: ലോകം ആരാധനയോടെ നോക്കിക്കാണുന്ന രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ അറിയാത്ത ഇന്ത്യക്കാരൻ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവൻ ആയിരിക്കുമെന്ന് ടി.എൻ. പ്രതാപൻ എംപി ഇന്ത്യൻ ജനതയുടെ മഹത്മാവിനെ കൊന്നവരുടെ അനുയായികളിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ട മഹാത്മാ ഗാന്ധിയെ കൊന്ന് പതിറ്റാണ്ട് കാലം കഴിഞ്ഞിട്ടും അദ്ദേഹം സമൂഹത്തിന് നൽകിയ ആശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് ചിലരെ അസ്വസ്ഥരാക്കികൊണ്ടിരിക്കുകയാണെന്നും മതേതരത്വം, സ്നേഹം, സൗഹൃദം, ഐക്യം, ഒരുമ, ഇതൊന്നും ഗാന്ധി ഘാതകർക്ക് ഇഷ്ട്ടപെടില്ലെന്നും അവർക്ക് വേണ്ടത് ഈ രാജ്യത്തെ ജനങ്ങൾ പരസ്പരം ഭിന്നിച്ച് കലഹിക്കുന്നതാണെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു.
മഹാത്മാ ഗാന്ധിക്കൊപ്പം രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ബ്രിട്ടീഷുകാർക്ക് എതിരെ സമരം ചെയ്യുമ്പോൾ ബ്രിട്ടീഷുകാരന്റെ പാദ സേവ ചെയ്യാൻ പോയവരുടെ അനുയായികൾക്ക് മാത്രമാണ് സിനിമയിലൂടെ ഗാന്ധിയെ മനസിലാക്കേണ്ട ഗതികേട് വന്നതെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. തളിക്കുളം മണ്ഡലം 13-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടൂ, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി സി.എം. നൗഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം, പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ, ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ ഷമീർ മുഹമ്മദലി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ, കോൺഗ്രസ് നേതാകളായ എൻ എം ഭാസ്ക്കരൻ, ശശിധരൻ വാത്താട്ട്, കെ. എ. മുജീബ്, ജെസ്മി ജോഷി, ബിന്ദു സുനീഷ്, വിജയ ലക്ഷ്മി ആപറമ്പത്ത്, ഇ ബി വിജന, ബബിത മനോജ്, സീനത്ത് ഷക്കീർ, സിമി അനോഷ്, വിശ്വസിന്ധു വിജീഷ്, കൃഷ്ണവേണി വിദ്യാനന്ദൻ,കുൽസു സുലൈമാൻ, ഷമീന മജീദ്, സുധ സന്തോഷ്, നിർമല ചാണശ്ശേരി തുടങ്ങിയവർ സംസാരിച്ചു.