തൃപ്രയാർ: ഡിവൈഎഫ്ഐ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിക ഫിഷറീസ് ഹൈസ്കൂൾ ശുചീകരിച്ചു കൊണ്ടിരിക്കെ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമിക്കുകയും ഡിവൈഎഫ്ഐയുടെ പതാക നശിപ്പിക്കുകയും ചെയ്ത ആർഎസ്എസിൻ്റെയും ബിജെപിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് സെക്രട്ടറി കെ.എച്ച്. സുൽത്താൻ ഉദ്ഘാടനം ചെയ്തു.
നാട്ടിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്, ബിജെപി ശ്രമങ്ങൾക്കെതിരെ പൊലീസ് ശകതമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. എം. ബി. ഉണ്ണിക്കണ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് ടി.ജി. നിഖിൽ, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ജിജേജ് പുളിക്കൽ,തസ്നി ഷഹസാദ്, വിജയ്,അമൽ, അജ്മൽ,നിലേഷ് ജിത്ത്, ടി.ജെ. ജിനു, നേതാക്കളായ കെ.ബി. ഹംസ, എം.ആർ. ദിനേശൻ, രജനി ബാബു, എ.എൻ. ദിൽഷാദ്, കെ.കെ. സന്തോഷ്, എ.എൻ. സുധീർ, പ്രദീപ് ഏങ്ങൂർ, പി.വി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.