മുല്ലശ്ശേരി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. മുല്ലശ്ശേരി തണ്ണീർ കായൽ സ്വദേശി പളനി വീട്ടിൽ ഷാജി ( 50 ) ആണ് മരിച്ചത്.ശനിയാഴ്ച പകൽ 12നാണ് സംഭവം. എളവള്ളി പാറയിൽ ബൈക്കിൽസഞ്ചരിച്ചു കൊണ്ടിക്കുന്നതിതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഓടി കൂടിയ നാട്ടുകാർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവറട്ടി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് : പരേതനായ കുഞ്ഞിരാമൻ, അമ്മ: കുറുമ്പകുട്ടി. മക്കൾ: വേദിക, ദേവിക.
next post