തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ ക്രമസമാധാനപരിപാലന ജോലിക്കായി സായുധ ബറ്റാലിയൻ സേനയുൾപ്പെടെ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. വിജയാഹ്ലാദപ്രകടനങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനും എല്ലാ ആഹ്ലാദപ്രകടനങ്ങളും വീഡിയോയിൽ പകർത്താനും സ്ഥിരം കുറ്റവാളികൾക്കും ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കുമെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ നിർദേശം നൽകി.