തൃശ്ശൂർ: തന്നെ പരാജയപ്പെടുത്തിയവരാണ് കെ. മുരളീധരനെയും തോൽപ്പിച്ചതെന്ന് പത്മജ വേണുഗോപാൽ. ബി.ജെ.പിയിലേക്ക് പോയ തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു. “ഈ വീട്ടിൽ നിന്ന് നെഞ്ച് പൊട്ടിയാണ് കോൺഗ്രസ് വിട്ടത്. ബി.ജെ.പി എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്നവരാണ്. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നതും തമ്മിലടിപ്പിക്കുന്നതും കോൺഗ്രസാണ്. തൃശൂരിലുള്ളത് ബുദ്ധിയുള്ള ജനങ്ങളാണ്.
നല്ല ഉദ്ദേശത്തോടെ വരുന്നവരെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കും. ഇന്ന് ചില പോസ്റ്ററുകൾ ഇവിടെ കണ്ടു. ഇപ്പോഴും ഇവിടെ വിവരം ഉള്ള കോൺഗ്രസ് ഉണ്ടെന്ന് അതിൽ നിന്ന് മനസിലായി. ഇനിയും കേരളത്തിൽ താമര വിരിയും’. പത്മജ പറഞ്ഞു. തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം. അച്ഛനെ പരാജയപ്പെടുത്തിയ തലമുറയുടെ കൂടെ നിന്ന ആളുകളാണ് മുരളീധരനെ പണിതത്.സ്വന്തം നാട്ടിൽ വന്ന് തോറ്റതിൽ കെ.മുരളീധരന് വേദന ഉണ്ടാവും. ടി എൻ പ്രതാപനെതിരെ താൻ പറയേണ്ട കാര്യമില്ല. കെ.പി.സി.സി ഓഫീസിൽ പോയാൽ പഴയ പരാതികൾ ഉണ്ടാകും’. പത്മജ പറഞ്ഞു.