തൃശ്ശൂർ: നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കൊരട്ടി -ഖന്നാനഗർ സ്വദേശി ദേവദർശൻ ആർ.നായർ ഒന്നാം റാങ്ക് നേടി. 720 മാർക്കിൽ 720 ഉം നേടി യദേവദർശൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ആദ്യമായി ആണ് ഒരു വിദ്യാർത്ഥി ഈ നേട്ടം കരസ്ഥമാക്കുന്നത്.
എഴുതിയ ആദ്യ പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക് നേടുന്ന അപൂർവതയും ദേവദർശന്റെ നേട്ടത്തിന്റെ പിറകിൽ ഉണ്ട്. കൊരട്ടി ജ്യോതിനിവാസിൽ ഡോ.രാജേഷ് – ഡോ. ദീപകൃഷണൻദ മ്പതികളുടെ മകനായ ദേവദർശന്റെ സഹോദരി സംഘമിത്ര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥിനിയാണ്.