News One Thrissur
Updates

കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു. 

കൊടുങ്ങല്ലൂർ: യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ.അസീനയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വായിൽ വേദനയും പഴുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് 46 വയസുകാരൻ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കണ്ടെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം സമയം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നാല് സെൻ്റീമീറ്റർ നീളവും, രണ്ട് സെൻ്റീമീറ്റർ വീതിയുമുള്ള കല്ല് നീക്കം ചെയ്തത്. ഡോക്ടർമാരായ കെ.ജെ. ജീന, ദിവ്യ ഗോപിനാഥൻ, അനസ്തേഷ്യ ഡോക്ടർമാരായ വി.എ. ശ്യാംകുമാർ, ഡോ. റഷീദ്, സീനിയർ നഴ്സിംഗ് ഓഫീസർ വി. ദീപ, നഴ്സിംഗ് ഓഫീസർ സോണിയ മേരി, എം.എ. അഞ്ജുമോൾ, പ്രീത ജോൺ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

മുറ്റിച്ചൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ 19ാം വാർഷികം.

Sudheer K

അഴിക്കോടൻ ദിനം; തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം.

Sudheer K

അരിമ്പൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഓ.പി. ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!