News One Thrissur
Kerala

കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കി പണിയാൻ ജോർജ് മാസ്റ്റർ ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തും.

കാഞ്ഞാണി: തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിലെ അപകട ഭീഷണിയിലായ കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കിപണി യണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ.ആർ. ജോർജ് മാസ്റ്റർ നാളെ (ശനിയാഴ്ച) പാലത്തിന് സമീപം സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നു. തുരുതുരാ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ അടിയിലെ ദിത്തി കാലപഴക്കത്താൽ ഇടിഞ്ഞ നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് അടർന്നു വീണു. റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് പൊളിച്ച് പുതുക്കിപണിയാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും റോഡ് വികസനം ഇഴഞ്ഞതോടെ പാലം പുതുക്കിപണിയുന്നത് നിലച്ചു. പാലം അപകടാവസ്ഥയിലായിട്ടും പുതുക്കിപണിയാൻ നടപടിയില്ല. ഇതോടെയാണ് പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി ജോർജ് മാസ്റ്റർ സമരം ചെയ്യാൻ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ 10.30 ന് മണലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ടി. ജോൺസൺ ഉദ്ഘാടനം ചെയ്യുമെന്ന് ജോർജ് മാസ്റ്റർ, വിൽസൺ പണ്ടാരവളപ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലത്തിന്റെ അപകടാവസ്ഥയെ പറ്റി ശ്രദ്ധയിൽപ്പെടുത്തി മേലധികാരികളുടെ കണ്ണു തുറപ്പിക്കാനും അപകടം സംഭവിക്കുന്നതിന് മുമ്പ് പാലം പുതുക്കിപണിയണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് സമരം ചെയ്യുന്നതെന്ന് ജോർജ് മാസ്റ്റർ പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി ഇതിനകം നിരവധി ഒറ്റയാൾ സമരങ്ങളാണ് 84 കാരനായ ജോർജ് മാസ്റ്റർ നടത്തിയിട്ടുള്ളത്.

Related posts

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

കാളിപ്പെണ്ണ് അന്തരിച്ചു.

Sudheer K

എരുമപ്പെട്ടിയിൽ ഭണ്ഡാര കള്ളൻ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!