തളിക്കുളം: ബ്ലോക്ക് പഞ്ചായത്തും തളിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതകൾക്കായി കുറ്റിമുല്ല തൈ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പികെകൃഷി ഓഫീസർ അഞ്ജന. ടി.ആർ പദ്ധതി വിശദീകരണം നടത്തി.
അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽനാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി.സി.കെ, കെ.കെ. സൈനുദ്ധീൻ, ഷൈജ കിഷോർ എന്നിവർ സംസാരിച്ചു കൃഷി അസിസ്റ്റന്റ്മാരായ ജിഷ. കെ, രമ്യ സി. എൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.