അന്തിക്കാട്: എംബിബിഎസ് പൂർത്തിയാക്കിയ സാന്ദ്രാഞ്ജലിക്ക് അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആദരം. മൂന്നാo വാർഡിലെ ഹരിത കർമ സേന അംഗം സജിനി സുനിലിന്റെ മകൾ സാന്ദ്രാഞ്ജലിയാണ് എം ബി ബി എസ് ബിരുദം പൂർത്തിയാക്കി നാടിന് അഭിമാനമായത്. ഡോ. സാന്ദ്രാഞ്ജലിയെ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ,അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, ഗ്രാമപഞ്ചായത് ഹെൽത്ത് ഇൻസ്‌പെക്ടർ അശ്വതി, വി ഇ ഒ മാരായ സിമ്മി, കാവ്യ ഗോപിനാഥ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഹരിത കർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.