News One Thrissur
Kerala

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.

തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

Related posts

വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവം: നാലുപേർ പിടിയിൽ.

Sudheer K

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

Sudheer K

ആൻ്റണി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!