കാഞ്ഞാണി: തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ പെരുമ്പുഴയിൽ തകർന്ന കലുങ്കിന് മുകളിലുള്ള പാലവും വീതി കുറഞ്ഞ മറ്റു രണ്ടു പാപങ്ങളും പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് 84 കാരനായ സാമൂഹ്യ പ്രവർത്തകൻ വെങ്കിടങ്ങ് സ്വദേശി കെ.ആർ. ജോർജ് മാസ്റ്റർ സത്യാഗ്രഹം നടത്തി. തകർന്ന കലുങ്കിന് സമീപത്തായിരുന്നു മാസ്റ്ററുടെ പ്രതിഷേധം. ഇതു വഴി സഞ്ചരിക്കുന്ന മറ്റു യാത്രക്കാരും മാസ്റ്ററുടെ പ്രതിഷേധത്തിന് പിന്തുണയുമായെത്തി. പ്രതിഷേധ സമരം അഡ്വ. എ.ഡി. ബെന്നി ഉദ്ഘാടനം ചെയ്തു. വിത്സൻ പണ്ടാരവളപ്പിൽ അധ്യക്ഷനായി. കെ.കെ. രാജു, പി.എസ്. സിദ്ധാർത്ഥൻ, പ്രവീണ, നളിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.