കൊച്ചി: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ നൃത്താധ്യാപിക സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട കോടതിയിൽ ഹാജരാകാനും ജാമ്യാപേക്ഷ അവിടെ നൽകാനും കോടതി നിർദേശിച്ചു.
തിരുവനന്തപുരം എസ് സി എസ്ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്. യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശങ്ങളാണ് സത്യഭാമക്കെതിരെ പ്രതിഷേധത്തിന് കാരണമായത്. നൃത്താധ്യാപകൻ രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സത്യഭാമയുടെ പരാമർശങ്ങൾ. സംഭവം പൊതുമധ്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നാലെ രാമകൃഷ്ണൻ പൊലിസിന് പരാതിയും നൽകി. ഇതിലാണ് ജാമ്യമില്ലാവകുപ്പ് ചേർത്ത് പൊലിസ് സത്യഭാമ എതിരെ കേസ് എടുത്തത്.