കൊടുങ്ങല്ലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിൽ കുടിശ്ശിക അനുവദിക്കുക,2022 ഡി.എസ്.ആർ നടപ്പിലാക്കുക, സർക്കാരിൻ്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. ധർണയുടെ ജില്ലാതല ഉദ്ഘാടനം കൊടുങ്ങല്ലൂർ നഗരസഭാ ഓഫീസിന് മുന്നിൽ നടന്നു. എ.കെ.ജി.സി.എ സംസ്ഥാന ഉപദേശക സമിതി അംഗം ഒ.ജി. ബാബു ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡൻ്റ് കെ.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. മനോജ് കുമാർ, ജില്ലാ സെക്രട്ടറി കെ.ഡി. ബിനു, വർക്കിംഗ് പ്രസിഡൻ്റ് എൻ.പി. ഡേവിസ്, വൈസ് പ്രസിഡൻ്റുമാരായ സി.വി. രാജേഷ്, കെ.എ. ഷിഹാബ്, ചാവക്കാട് താലൂക്ക് സെക്രട്ടറി ഫിറോസ്, കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി വി.പി. പ്രസൂൺ, ട്രഷറർ പി.എച്ച്. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.