News One Thrissur
Thrissur

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ കോടിയേറ്റം നിർവഹിച്ചു. ഇടവക വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ,  അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, റാഫി ആലപ്പാട്ട്, തിരുനാൾ കൺവീനർ കെ.ആർ. ആന്റണി, അന്തോണി നാമധാരികളായ തിരുനാൾ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജൂൺ 13നാണ് തിരുനാൾ ആഘോഷിക്കുന്നത്. തിരുനാൾ ദിനമായ ജൂൺ 13 ന് രാവിലെ 6 ന് വിശുദ്ധ കുർബാന, 10ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം എന്നിവ ഉണ്ടായിരിക്കും.

Related posts

ത്രേസ്യ അന്തരിച്ചു.

Sudheer K

ലതിക അന്തരിച്ചു

Sudheer K

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് വിജയം.

Sudheer K

Leave a Comment

error: Content is protected !!