തൃശ്ശൂർ: വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. ബിസിനസ് സ്ഥപനത്തിന്റെ പർച്ചേയ്സ് ഓർഡറിന്റെ വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് കൊയമ്പത്തൂർ സ്വദേശിയിൽ നിന്നും 1,21,25,000/- തട്ടിയെടുത്ത കാര്യത്തിന് തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസിലെ പ്രതികളിലെ ഒരാൾകൂടിയായ ചെങ്ങാലൂർ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കൽ വീട്ടിൽ മെഫിൻ ഡേവിസ് (36) എന്നയാളെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ആർ. മനോജ്കുമാറിൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യാജ പർച്ചെയ്സ് ഓർഡർ ഹാജരാക്കി പരാതിക്കാരൻ സ്ഥാപനത്തിൽ നിന്നും വർക്കിങ്ങ് ക്യാപിറ്റലായി ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തിലധികം തുക അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തിരിച്ചുനൽകാതെ തട്ടിപ്പുനടത്തുകയാണ് ചെയ്തത്. അന്വേഷണത്തിൽ പ്രതി സമാന രീതിയിലുള്ള മറ്റ് രണ്ട് കേസുകളിൽ കൂടി ഉൾപെട്ടിട്ടുള്ളയാളാണെന്നും ഈ കേസുകളിൽ നാലു കോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയതതായും അറിവായിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ വി. രമേഷ്, കെ.ജി. ഗോപിനാഥൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സുഷിത എന്നിവരാണ് അന്നേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.