News One Thrissur
Updates

കൊടുങ്ങല്ലൂരിൽ പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ എറിയാട് മഞ്ഞളിപ്പള്ളി സ്വദേശി പണിക്കശ്ശേരി നാസറി (43)നെയാണ് സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെ വെമ്പല്ലൂർ കല്ലായി വീട്ടിൽ വീണയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്.

എസ്.ഐമാരായ സാജിനി, ജഗദീഷ്, സിപിഒ വിഷ്ണു, അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: എടത്തിരുത്തി കുട്ടമംഗലം സ്വദേശി പിടിയിൽ

Sudheer K

ചന്ദ്രൻ അന്തരിച്ചു.

Sudheer K

സഹോദരനെ തല്ലിയ കേസിൽ പ്രതിയെ 8 വർഷത്തിനു ശേഷം പിടി കൂടി.

Sudheer K

Leave a Comment

error: Content is protected !!