തളിക്കുളം: വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു. തളിക്കുളം എഎം യുപി സ്കൂളിന് തെക്ക് വശം പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വാടാനപ്പള്ളി സെൻ്ററിന് തെക്ക് വശത്തായിരുന്നു അപകടം. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച മരിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നിസാമുദ്ദീൻ (യു എ ഇ).ഫൈസൽ,ബബിത. മരുമക്കൾ:നെദീറ,അമീറ,ജബ്ബാർ (ഖത്തർ ).