അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായിരുന്ന സി.വി. സിദ്ധാർത്ഥൻമാസ്‌റ്ററുടെ സ്മരണാർത്ഥം വാളമുക്ക് യുവജനവേദി വായനശാല ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണം 16 ന് വൈകീട്ട് 3 ന് യുവജനവേദി മൈതാനത്ത് സംഘടിപ്പിക്കുമെന്ന് വായനശാല പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ, സി.വി. സിദ്ധാർത്ഥൻമാസ്‌റ്ററുടെ സ്മരണാർത്ഥം വാളമുക്ക് യുവജനവേദി വായനശാല ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണം 16 ന്.
യുവജനവേദി സെക്രട്ടറി അഡ്വ. ജൂബിലി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകുന്നത്. അഞ്ച് പതിറ്റാണ്ടായി പ്രവർത്തന രംഗത്ത് സജീവമാണ് വായനശാല. യുവജനവേദിയുടെ മുന്നിൽ നിന്നുകൊണ്ട് നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് സിദ്ധാർത്ഥൻ മാസ്റ്ററെന്ന് ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 3ന് നടക്കുന്ന പുരസ്ക്കാര വിതരണ യോഗം മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി. ശാലിനി പുരസ്കാരം വിതരണം ചെയ്യും. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് വിശിഷ്ടാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.എസ്. ശിവരാമൻ, ഡേവിഡ് കാഞ്ഞിരത്തിങ്കൽ എന്നിവരും പങ്കെടുത്തു.