News One Thrissur
Updates

ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു. 

ദോഹ: മാൾ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കൂടെയുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ത്വയ്യിബ് ഖത്തർ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീൽ ദോഹ യൂണിവേർസിറ്റി വിദ്യാർഥിയാണ്.

Related posts

പെരുംതോട് ശുചീകരണം: ജനകീയ പങ്കാളിത്തത്തോടെ നടത്താൻ തീരുമാനം

Sudheer K

മാധുരീ ദേവി അന്തരിച്ചു.  

Sudheer K

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പോലീസിൻറ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!