വലപ്പാട്: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാർദ സന്ദേശം ഉയർത്തിപ്പിടിച്ച് വലപ്പാട് മായ കോളേജ് മായ മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം നടത്തി. പ്രശസ്ത സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്‌ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സി.എ. ആവാസ് അധ്യക്ഷത വഹിച്ചു. കോളേജ് ഡെവലപ്മെന്റ് മാനേജർ സി.ആർ. ജോയ് സ്വാഗതംവും മായ സ്റ്റുഡന്റസ് വെൽഫയർ ഓഫിസർ വി.സി. അബ്ദുൾഗഫൂർ ചടങ്ങിൽ നന്ദി പറഞ്ഞു. പ്രമുഖ ഫാഷൻ ഡിസൈനറും അധ്യാപികയുമായ ചൈതന്യ സന്ദീപ് മത്സരത്തിന്റെ വിധി നിർണ്ണയം നടത്തി.തുടർന്ന് മത്സരത്തിലെ ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് സമ്മാനിച്ചു.
next post