News One Thrissur
Updates

കുന്നംകുളം നഗരസഭയിൽ: രാപകൽ സമരവുമായി കൗൺസിലർമാർ

കുന്നംകുളം: കുന്നംകുളം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ രാപ്പകൽ സമരം. നഗരസഭ കൗൺസിൽ യോഗത്തിൽ അജൻഡകൾ ചർച്ചചെയ്യാതെ പിരിച്ചുവിട്ടതിൽ  പ്രതിഷേധിച്ച് പ്രതിപക്ഷത്തെ 18 അംഗങ്ങൾ കൗൺസിൽ ഹാളിൽ രാപകൽ സമരം നടത്തി. കൗൺസിലർമാരുമായി ചർച്ച ചെയ്യാനോ പ്രതിഷേധം അവസാനിപ്പിക്കുന്നതിനോ ഭരണപക്ഷത്തു നിന്ന് ആരുമെത്തിയില്ല. സി.വി. ശ്രീരാമൻ കൾച്ചറൽ സെന്ററിന് ഭൂമി നൽകുന്ന വിഷയമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെ തുടങ്ങിയ സമരത്തിന് പിന്തുണയുമായി പ്രാദേശിക നേതാക്കൾ നഗരസഭയിലെത്തി.

വൈകീട്ട് അഞ്ചരയോടെ പോലീസിന്റെ സഹായത്തോടെ കൗൺസിലർമാർ ഒഴികെയുള്ളവരെ ഹാളിൽ നിന്ന് നീക്കി. സമരം തുടരുന്ന സാഹചര്യത്തിൽ പോലീസിന്റെ സുരക്ഷയുമൊരുക്കിയിട്ടുണ്ട്. കൗൺസിൽ യോഗത്തിലെ സംഭവങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം, കോൺഗ്രസ്, പ്രവർത്തകർ നഗരത്തിൽ പ്രകടന നടത്തി. വൈകീട്ട് ആറരയോടെ എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പോലീസ് എത്തിയെങ്കിലും കൗൺസിലർമാർ അറസ്റ്റിന് തയ്യാറായില്ല. ഇതോടെ കൗൺസിലർമാരുടെ സമരം  രാത്രിയിലും തുടർന്നു.

Related posts

വെളുത്തൂർ – വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.

Sudheer K

തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം : പത്മജ വേണുഗോപാൽ

Sudheer K

ചാവക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!