പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശേരി പ്രിയൻ (49) ആണ് മരിച്ചത്, ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്, ഭാര്യയെ പെരിഞ്ഞനത്തെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം, സ്കൂട്ടറിൽ മടങ്ങവെയാണ് അപകടം ഉണ്ടായത്. ടോറസ് ലോറി ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രിയൻ മരണപ്പെട്ടുവെന്നാണ് വിവരം
previous post