News One Thrissur
Updates

കരുണാകരനോട് ആരാധന, ഇന്ദിര ഗാന്ധി ഭാരതത്തിൻ്റെ മാതാവ്. കെ. റെയിൽ വേണ്ടെ അത് ജനദ്രോഹം – സുരേഷ് ഗോപി.

തൃശ്ശൂർ: കെ. കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തുകയുണ്ടായി ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്.

ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീമന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കെ.റെയിൽ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related posts

അന്തിക്കാട് ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Sudheer K

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

Sudheer K

റേഷൻ വ്യാപാരികൾ വ്യാഴാഴ്‌ച കടകളടച്ച് ധർണ നടത്തും

Sudheer K

Leave a Comment

error: Content is protected !!