കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലം പന്ദ്രണ്ടിലാണ് അപകടമുണ്ടായത്. ചളിങ്ങാട് സ്വദേശി പുതിയാവീട്ടിൽ ഹംസക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നിയിലെ മിറക്കിൾ ആംബുലൻസ് പ്രവർത്തകർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. വടക്ക് ഭാഗത്തേക്ക് സൈക്കിളിൽ പോയിരുന്ന ഇദ്ദേഹം എതിരെ ചരക്ക് ലോറി വന്നപ്പോഴാണ് അപകടത്തിൽപെട്ടത്. സൈക്കിളിൽ നിന്നും താഴെവീണ ഇദ്ദേഹത്തിന് തലയിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.
previous post