News One Thrissur
Updates

കടപ്പുറം ഗ്രാമപഞ്ചായത്ത് ഗ്രാമാദരം 2024 സംഘടിപ്പിച്ചു

അഞ്ചങ്ങാടി: 2023 -2024 വർഷത്തിൽ എസ് എസ് എൽ സി +2 ക്ലാസ്സുകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരെ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമാദരം 2024 നാമധേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ മുപ്പത്തിമൂന്നോളാം പേർ മുഴുവൻ വിഷങ്ങളിലും ഈ വർഷം A+ നേടി. പരിപാടിയിൽ ലൈഫ് സ്കിൽ ട്രെയിനർ നൂറുദ്ധീൻ വിദ്യാർത്ഥികളുമായി സംവദിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി, മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, ബോഷി ചാണാശ്ശേരി, റാഹില വഹാബ്, സുനിത പ്രസാദ്, സെക്രട്ടറി ഷാജിത പി.വൈ എന്നിവർ സംസാരിച്ചു. പരിപാടിക്ക് വിദ്യാഭ്യാസം കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ സ്വാഗതവും അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു.

 

Related posts

വാടാനപ്പള്ളിയിൽ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു.

Sudheer K

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി 

Sudheer K

അവശ്യ വസ്തുക്കളുടെ വിലവർദ്ധനവ്: വലപ്പാട് കോൺഗ്രസ് നടത്തി.

Sudheer K

Leave a Comment

error: Content is protected !!