News One Thrissur
Updates

നാട്ടിക എംഎൽഎ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തൃപ്രയാർ: കേരളത്തിൻ്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ എന്നും മുൻപന്തിയിലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും നാട്ടിക എംഎൽഎ വിദ്യാഭ്യാസ അവാർഡ് നൽകി. ആദരിക്കുന്ന ചടങ്ങ് തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലും പുതിയ തലമുറക്കാവിശ്യമായ വിധത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ച്ച വെച്ച മാധ്യമപ്രവർത്തകർക്കുള്ള അനുമോദനം ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. അസാഗ്രൂപ്പ് എംഡിയും ചെയർമാനുമായ സി.പി. സാലിഹ്, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എ കെ രാധാകൃഷ്ണൻ, എം ആർ ദിനേശൻ, പി.എ. സജിത, ജീന നന്ദൻ, കെ.എസ്. മോഹൻ ദാസ് ,മിനി വിനയൻ, പാർട്ടി നേതാക്കളായ എം എ ഹാരിസ് ബാബു, സി ആർ മുരളീധരൻ, യു.കെ. ഗോപാലൻ, എം.കെ. വസന്തൻ, ഷൺമുഖൻ വടക്കുംപറമ്പിൽ, എം ജി ജയകൃഷ്ണൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി. പ്ലസ്ടു ഫുൾ എ പ്ലസ് നേടിയ 1024 വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ 20 സ്കൂളുകളേയും മാധ്യമ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ചേർപ്പ്, തളിക്കുളം, അന്തിക്കാട് ബി.ആർ.സികളിലെ 40 ൽ പരം അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

Related posts

ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

മോദിയും പിണറായിയും ഒരുനാണയത്തിന്റെ ഇരുവശങ്ങൾ – ഡി.കെ. ശിവകുമാര്‍

Sudheer K

കരുണാകരനോട് ആരാധന, ഇന്ദിര ഗാന്ധി ഭാരതത്തിൻ്റെ മാതാവ്. കെ. റെയിൽ വേണ്ടെ അത് ജനദ്രോഹം – സുരേഷ് ഗോപി.

Sudheer K

Leave a Comment

error: Content is protected !!