News One Thrissur
Updates

കുവൈറ്റ് തീ വിപത്ത്: ബിനോയ് തോമസിന് വീടുവെക്കാനുള്ള നടപടി വേഗത്തിലാക്കും മന്ത്രി കെ.രാജൻ

ചാവക്കാട്: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചു നൽകുക. ബിനോയിയുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്നും കെ.രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദുവും പറഞ്ഞു. നേരത്തെ ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്നും ബിനോയിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി കുടുംബത്തിൻ്റെ കൂടെ നിൽക്കുമെന്നും തൃശ്ശൂർ എംപി സുരേഷ് ഗോപിയും പറഞ്ഞിരുന്നു.”

Related posts

മുറ്റിച്ചൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പുതിയ ഭാരവാഹികൾ. 

Sudheer K

തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിദ്ധോദ്ദേശ സഹകരണ സംഘം: ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

Sudheer K

ബസ്സും കാറും കൂട്ടിയിടിച്ചു കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!