കൊടുങ്ങല്ലൂർ: ബസും, ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ആറേമുക്കാലോടെ കൊടുങ്ങല്ലൂർ വടക്കെ നടയിൽ സ്റ്റേറ്റ് ബാങ്കിന് മുൻവശത്തായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന നിമ്മി മോൾ എന്ന ബസും, എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ പത്തിലധികം പേർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.